ഇന്ത്യന്‍ വാഹന വിപണി നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകളെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

ഇന്ത്യയിലെ വാഹന വിപണി നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകളെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും വില്‍പനയിലുണ്ടായ വന്‍ ഇടിവാണ് രാജ്യത്തുണ്ടായിരിക്കുന്നത്. മാത്രമല്ല, വാഹനങ്ങള്‍ ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നരേന്ദ്രമോദി സര്‍ക്കാരിന്റെ 100 ദിവസത്തെ ഭരണനേട്ടങ്ങള്‍ എന്ന വിഷയത്തില്‍ ചെന്നൈയില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
രാജ്യത്തെ സാമ്പത്തിക മേഖയും വ്യവസായ മേഖലയും സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട് കിടക്കുകയാണെന്നും നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി. അതേ സമയംലോറി, ബസ് എന്നീ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഉണ്ടായ ഇടിവ് യുവാക്കള്‍ വാങ്ങാതിരിക്കുന്നത് കൊണ്ടാണോ എന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. 2010-ലാണ് ബെംഗളൂരു ആസ്ഥാനമായി ഒല ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകള്‍ ആരംഭിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here