പാലാ ഉപതെരഞ്ഞെടുപ്പ്; ജോസ് ടോം പുലിക്കുന്നേലിനു വേണ്ടി പ്രചരണം നടത്തുമെന്ന് പിജെ ജോസഫ്

പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേലിനു വേണ്ടി പ്രചരണം നടത്തുമെന്ന് പിജെ ജോസഫ്. മുന്നണി നേതൃത്വം ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ പ്രസംഗിക്കും. പാലാ ഉപതെരഞ്ഞെടുപ്പിനു ശേഷം കേരള കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുമെന്നും പിജെ ജോസഫ് തൊടുപുഴയിൽ ട്വന്റിഫോറിനോട് പറഞ്ഞു.
പാലായിൽ സമാന്തര പ്രവർത്തനം നടത്തുമെന്ന് പ്രഖ്യാപിച്ച ജോസഫ് പക്ഷത്തെ യുഡിഎഫ് നേതൃത്വം അനുനയിപ്പിച്ചെങ്കിലും പ്രചാരണത്തിനിറങ്ങുന്ന കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നില്ല . തിരുവോണ ദിനത്തിൽ തൊടുപുഴയിലെ വസതിയിൽ ട്വൻറി ഫോറിനോട് സംസാരിക്കവെ പി ജെ ജോസഫ് നിലപാട് വ്യക്തമാക്കി.
പാലാ ഉപതെരഞ്ഞെടുപ്പു കഴിഞ്ഞാൽ തർക്കം മുറുകുമെന്ന സൂചന പി ജെ ജോസഫ് വ്യക്തമാക്കി. കേരള കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ പാലാ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ തെരഞ്ഞെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here