Advertisement

ഐഎൻഎക്‌സ് മീഡിയ കേസ്; ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

September 12, 2019
Google News 1 minute Read
chidambaram gets anticipatory bail

ഐഎൻഎക്‌സ് മീഡിയ കേസിൽ പി. ചിദംബരം സമർപ്പിച്ച ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാഷ്ട്രീയ പകപോക്കലിന് ഇരയാണ് താനെന്നാണ് ചിദംബരത്തിന്റെ വാദം. ഈമാസം പത്തൊൻപത് വരെയാണ് ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി.

അതേസമയം, ഐ.എൻ.എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടത്തിയെന്ന കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചിദംബരത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും.

Read Also : ഐഎൻഎക്‌സ് മീഡിയ കേസ്; ചിദംബരം കള്ളപ്പണ ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത

ഇന്നലെയാണ് ചിദംബരം ജാമ്യാപേക്ഷ സമർപ്പിച്ചത്. സിബിഐ കസ്റ്റഡിയിൽ എടുത്ത നടപടിയെയും ചിദംബരം ചോദ്യം ചെയ്തിരുന്നു.

ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസിൽ ആഗസ്റ്റ് 21 നാണ് മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതി സിബിഐ കസ്റ്റഡിയിൽ വിടുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here