ഈ മാസം 25ന് അർധരാത്രി മുതൽ 27 വരെ ബാങ്ക് പണി മുടക്ക്

ബാങ്കുകൾ ലയിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ തൊഴിലാളികൾ പണി മുടക്കും. ഈ മാസം 25 ന് അർധരാത്രി മുതൽ 27 വരെയാണ് പണി മുടക്ക്. ബാങ്കിംഗ് മേഖലയിലെ വിവിധ തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ലെങ്കിൽ നവംബർ മാസത്തിൽ അനിശ്ചിത കാല സമരത്തിലേക്ക് കടക്കുമെന്നും സംഘടനകൾ വ്യക്തമാക്കി.

Read Also : പിഎൻബി, ഒബിസി, യൂണിയൻ ബാങ്കുകൾ ലയിപ്പിക്കാൻ തീരുമാനം; രണ്ടാംഘട്ട സാമ്പത്തിക ഉത്തേജന പദ്ധതി പ്രഖ്യാപനവുമായി ധനമന്ത്രി

ഓഗസ്റ്റിലാണ് ധനമന്ത്രി നിർമല സീതാരാമൻ രണ്ടാംഘട്ട സാമ്പത്തിക ഉത്തേജന പദ്ധതി പ്രഖ്യാപിച്ചത്. കടബാധ്യതയിലുള്ള പൊതുമേഖലാ ബാങ്കുകളെ ലാഭകരമായ പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ നിർണായക തീരുമാനം. പത്ത് പ്രധാന പൊതുമേഖലാ ബാങ്കുകളെ നാലെണ്ണമാക്കിയാണ് ലയിപ്പിക്കുന്നത്.

Read Also : ബാങ്ക് ലയനം; നിങ്ങളുടെ അക്കൗണ്ടിന് എന്ത് സംഭവിക്കും?

പിഎൻബി, ഒബിസി, യൂണിയൻ ബാങ്കുകൾ, കാനറാ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, ഇന്ത്യൻ ബാങ്ക്, അലഹാബാദ് ബാങ്ക്, ആന്ധ്രാ ബാങ്ക്, യൂണിയൻ ബാങ്ക്, കോർപറേഷൻ ബാങ്ക് എന്നിവയാണ് ലയിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top