വഴിയിലൂടെ നടന്നു പോകുമ്പോൾ സ്നേഹം പങ്കുവെച്ച് കുഞ്ഞുങ്ങൾ; വൈറലായി വീഡിയോ

കൗതുകമുണർത്തുന്ന നിരവധി വിഡിയോകൾ ദിവസവും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ നിഷ്കളങ്ക സ്നേഹം പറയുന്ന രണ്ട് കുഞ്ഞുങ്ങളുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ന്യൂയോര്‍ക്ക് സ്വദേശിയായ മൈക്കല്‍ ഡി സിസ്‌നെറോസ് എന്നയാളാണ് തന്റെ മകന്‍ മാക്‌സ്വെല്ലും അവന്റെ സുഹൃത്തായ ഫിനഗനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.

റോഡ് സൈഡിലൂടെ നടന്നുവരുന്നതിനിടയിൽ പരസ്പരം കണ്ടുമുട്ടുന്ന കുഞ്ഞുങ്ങൾ ഓടിവന്ന് പരസപരം കെട്ടിപ്പുണരുകയാണ്. പിന്നീട് പരസ്പരം കളിപ്പാട്ടം ചൂണ്ടി സംസാരിക്കുന്ന ഇവർ ചിരിച്ചുല്ലസിച്ച് ഓടിപ്പോവുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.

ഇവരുടെ ഈ സവിശേഷമായ സ്‌നേഹപ്രകടനം തങ്ങളുടെ മനസിനെ അത്രമാത്രം സ്പര്‍ശിക്കാറുണ്ട്. അതുകൊണ്ടാണ് ഈ വീഡിയോ പങ്കുവച്ചതെന്നും മൈക്കല്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് വീഡിയോ ഇതിനോടകം ഏഴ് ലക്ഷത്തിലധികം പേരാണ് കണ്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top