Advertisement

‘ഒളിമ്പിക്സ് സ്വർണത്തിനു വേണ്ടി സ്ഥലം ഒഴിച്ചിട്ടിട്ടുണ്ട്; ടോക്യോയിൽ അത് നേടണം’; പിവി സിന്ധു

September 13, 2019
Google News 1 minute Read

ഒളിമ്പിക്സ് നേടണമെന്ന് തുറന്നു പറഞ്ഞ് ഇന്ത്യയുടെ ബാഡ്മിൻ്റൺ താരം പിവി സിന്ധു. ഒളിമ്പിക്സ് സ്വർണത്തിനു വേണ്ടി താൻ സ്ഥലം ഒഴിച്ചിട്ടിരിക്കുകയാണെന്നും 2020 ടോക്യോ ഒളിമ്പിക്സിൽ അത് നേടണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

“എന്റെ ഫൈനലുകളിലെ വീഴ്ചയെ കുറിച്ചാണ് എല്ലാവരും സംസാരിച്ചിരുന്നത്. ആ തോല്‍വികള്‍ക്കെല്ലാം ലോക ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണം മറുപടി നല്‍കി. ഞാന്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്നുവെന്ന വിമര്‍ശനത്തിനെല്ലാം എന്റെ റാക്കറ്റ് കൊണ്ട് മറുപടി നല്‍കാന്‍ എനിക്കായി. എന്നാല്‍ ഒളിംപിക്‌സ് സ്വര്‍ണം എന്നത് ഒരു പ്രത്യേക ഫീല്‍ തന്നെയാണ്.”- സിന്ധു പറയുന്നു.

“റിയോ ഒളിംപിക്‌സും, ലോക ചാമ്പ്യന്‍ഷിപ്പും എനിക്ക് വ്യത്യസ്ത അനുഭവങ്ങളാണ് നല്‍കിയത്. എന്നാല്‍, ഒരു സ്വര്‍ണ മെഡല്‍ ഇപ്പോഴും അകലെയാണ്. അത് നേടിയെടുക്കാന്‍ ഞാന്‍ കഠിനാധ്വാനം ചെയ്യും. ടോക്യോയില്‍ ആ ഒളിംപിക്‌സ് സ്വര്‍ണവുമായി ഞാന്‍ നില്‍ക്കുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ ക്യബിനറ്റില്‍ ആ സ്വര്‍ണത്തിന് വേണ്ടിയുള്ള ഇടം ഒഴിഞ്ഞു കിടക്കുകയാണ്.”- സിന്ധു കൂട്ടിച്ചേർത്തു.

2016 റിയോ ഒളിംപിക്‌സ് എന്റെ ആദ്യത്തേതായിരുന്നു. ആ സമയം എന്നെ കുറിച്ച് അധികമാര്‍ക്കും അറിയില്ല. കളിക്കാരുടെ കൂട്ടത്തില്‍ ഒരാള്‍ മാത്രമായിരുന്നു ഞാന്‍. പക്ഷേ റിയോയില്‍ എല്ലാം മാറി മറിഞ്ഞു. എതിരാളികള്‍ എന്നെ കുറിച്ച് പഠിക്കുന്നു. എനിക്കും കുറേ പുതിയ കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്, കാരണം എനിക്ക് വേണ്ടി തന്ത്രങ്ങളുമായാണ് എതിരാളികള്‍ വരുന്നതെന്നും സിന്ധു പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here