മണിക്കൂറുകളുടെ കാത്തിരിപ്പുകൾ മാത്രം; ശക്തന്റെ മണ്ണിൽ നാളെ പുലികളിറങ്ങും

മണിക്കൂറുകളുടെ കാത്തിരിപ്പുകൾ മാത്രം ബാക്കി. നാളെ തൃശൂർ സ്വരാജ് റൗണ്ടിൽ പുലികളിറങ്ങും. നാലാം ഓണനാളിലെ പുലിക്കളി മഹോത്സവത്തിനായി തൃശൂർ ഒരുങ്ങി കഴിഞ്ഞു.

സ്വരാജ് റൗണ്ടിനെ വലംവെയ്ക്കുന്ന പുലിക്കൂട്ടങ്ങളുടെ ചുവടുകൾക്കൊപ്പമുള്ള പുലിക്കൊട്ടും നിശ്ചല ദൃശ്യങ്ങളും റൗണ്ടിനെ വീണ്ടും പൂരത്തിന് സമാനമാക്കും. വിയ്യൂരും കോട്ടപ്പുറവും തൃക്കുമാരകുടവും അയ്യന്തോളുമെല്ലാം ഇത്തവണത്തെ പുലിക്കളിയെ ആഘോഷമാക്കും. ആറ് ടീമുകളാണ് ഇത്തവണ പുലിക്കളിക്ക് ഇറങ്ങുന്നത്. പെൺപുലികളെ സർപ്രൈസ് പുലികളാക്കി ഇറക്കാൻ ചില ദേശങ്ങൾ കരുത്തിവെച്ചിട്ടുണ്ട്. അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കി കോർപറേഷനും സജ്ജമായിക്കഴിഞ്ഞു.

വൈകീട്ട് നാലിനാണ് പുലിക്കളിയാഘോഷങ്ങൾ തുടങ്ങുക. ആറോടെ സ്വരാജ് റൗണ്ടിൽ പ്രവേശിക്കും. കഴിഞ്ഞ വർഷം പ്രളയം കാരണം ഉപേക്ഷിച്ച പുലിക്കളിക്ക് ഇത്തവണ ആസ്വാദകരേറെയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഒരു ടീമിന് ഒന്നര ലക്ഷം വീതമാണ് കോർപ്പറേഷൻ നൽകു ധനസഹായം നിശ്ചല ദൃശ്യങ്ങൾ, മികച്ച ടീം, കളിക്കാരൻ, മേളം തുടങ്ങിയവക്കുള്ള പുരസ്‌കാരങ്ങൾ വേറെയുമുണ്ട്. വൻ തുകയാണ് ഒരോ ടീമുകളും പുലിക്കളി സംഘത്തെയിറക്കാൻ ചെലവിടുന്നത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More