Advertisement

പട്ടിക വിഭാഗത്തിനെതിരെയുള്ള അതിക്രമം തടയൽ നിയമം; വിധി പുനഃപരിശോധിക്കണമെന്ന ഹർജികൾ മൂന്നംഗ ബെഞ്ചിന് വിട്ടു

September 13, 2019
Google News 0 minutes Read
court makes km mani petitioner in bar scam case

പട്ടികവിഭാഗത്തിനെതിരെയുള്ള അതിക്രമം തടയൽ നിയമത്തിലെ വ്യവസ്ഥകൾ ലഘൂകരിച്ച വിധി പുനഃപരിശോധിക്കണമെന്ന ഹർജികൾ മൂന്നംഗ ബെഞ്ചിന് വിട്ടു. കേന്ദ്രസർക്കാരിന്റേതടക്കമുള്ള ഹർജികളാണ് സുപ്രീംകോടതി മൂന്നംഗ ബെഞ്ച് പരിഗണിക്കുക. പുനഃപരിശോധനാ ഹർജികളിൽ വിശദമായ വാദം കേൾക്കണമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

പട്ടികവിഭാഗത്തിൽപ്പെട്ടവരുടെ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തിയ ശേഷമേ കേസെടുക്കാവൂയെന്ന് 2018 മേയിലാണ് ജസ്റ്റിസ് എ.കെ. ഗോയൽ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. കുറ്റാരോപിതർക്ക് മുൻകൂർ ജാമ്യം നൽകാമെന്നും നിർദേശിച്ചിരുന്നു. വ്യവസ്ഥകൾ ലഘൂകരിച്ചതിൽ വൻപ്രതിഷേധമാണ് രാജ്യത്ത് ഉയർന്നത്. തുടർന്ന്, വ്യവസ്ഥകൾ പുനഃസ്ഥാപിച്ച് കേന്ദ്രസർക്കാർ നിയമഭേദഗതി കൊണ്ടുവന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here