രാജ്യത്ത് എന്തുകൊണ്ട് ഏകീകൃത സിവിൽകോഡ് നടപ്പാക്കുന്നില്ലെന്ന് സുപ്രിംകോടതി

രാജ്യത്ത് എന്തുകൊണ്ട് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നില്ലെന്ന് സുപ്രിംകോടതി. സ്വാകര്യ സ്വത്ത് സംബന്ധിച്ച് വിധിയിലാണ് കോടതിയുടെ പരാമർശം. ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചിന്റെയാണ് പരാമർശം. ഗോവ മാത്രമാണ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതെന്നും സുപ്രിംകോടതി സൂചിപ്പിച്ചു.

ഹിന്ദു പിന്തുടർച്ച അവകാശവുമായി ബന്ധപ്പെട്ട് നൽകിയ സിവിൽ കേസിനാണ് ഇത്തരത്തിലൊരു പരാമർശം സുപ്രിംകോടതി നടത്തിയത്. 1956ലെ പിന്തുടർച്ച അവകാശം ഉൾപ്പെടെയുള്ള കാര്യങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ പോലും രാജ്യത്തിനകത്ത് ഒരു ഏകീകൃത സിവിൽകോഡ് കൊണ്ടു വരാൻ കഴിയാത്തത് ആശ്ചര്യപരമായ കാര്യമാണെന്നും കോടതി വ്യക്തമാക്കി.

വിവിധ ഘട്ടങ്ങളിലായി എല്ലാ നിയമങ്ങളും എല്ലാവർക്കും ഒരുപോലെ എന്നതിലേക്ക് കാര്യങ്ങളെ കൊണ്ടുവരാനുള്ള ശ്രമമാണ് സർക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതെന്നും കോടതി നിരീക്ഷിച്ചു. അതേ സമയം, കേന്ദ്ര സർക്കാരിനേയോ മറ്റ് ഏതെങ്കിലും സർക്കാരുകൾക്കോ നോട്ടീസ് നൽകുന്ന നടപടികളിലേക്കൊന്നും കോടതി കടന്നില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top