മരട് ഫ്‌ളാറ്റ് വിഷയം; ഫ്‌ളാറ്റ് ഉടമകളുടെ വിഷയത്തിൽ ആശങ്കയുണ്ടെന്ന് ഗവർണർ

മരടിലെ ഫ്‌ളാറ്റ് പൊളിക്കുന്ന വിഷയത്തിൽ ഇടപെടുന്ന കാര്യം ആലോചനയിലെന്ന് ഗവർണർ. ഉടമകളുടെ പ്രശ്നത്തിൽ ആശങ്ക ഉണ്ടെന്നും സുപ്രിം കോടതിയുടെ പരിഗണനയിൽ ആയതിനാൽ കൂടുതൽ ഒന്നും പറയുന്നില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ  പറഞ്ഞു.

ഉണ്ണികൃഷ്ണന്‍റെ കോഴിക്കോട്ടെ വീട്ടിലെത്തിയത് . ഗവർണർ ആയി സത്യപ്രതിഞ്ജ ചെയ്താൽ ഉടൻ
ഡൽഹിയിലെത്തി റിപ്പോർട്ട് ചെയ്യുന്ന പതിവ് തെറ്റിച്ചാണ് ഈ കോഴിക്കോട് സന്ദർശനം . കെ പി ഉണ്ണികൃഷ്ണനും കുടുംബും ചേർന്ന് ഗവർണറെ സ്വീകരിച്ചു.സൗഹൃദം പങ്കിടലിനുശേഷം മാധ്യമങ്ങളെ കണ്ടു . മരട് ഫ്‌ളാറ്റ് പ്രശ്നത്തിൽ ഇടപെടുമെന്ന കൃത്യമായ സൂചനയാണ് ഗവർണർ നൽകിയത്.

Read Also : മരട് ഫ്‌ളാറ്റ് തിങ്കളാഴ്ച്ച പൊളിക്കില്ല; നഗരസഭ സെക്രട്ടറി 24നോട്

ഫ്‌ളാറ്റ് ഉടമകളുടെ പ്രശ്നം ആശങ്കപെടുത്തുന്നുണ്ട് . ഈ കാര്യത്തിൽ ചിലത് മനസ്സിൽ ഉണ്ടെന്നും ഇപ്പോൾ പറയുന്നില്ലെന്നും ഗവർണർ പറഞ്ഞു. സുപ്രീംകോടതി വിഷയമായത്തിനാൽ എന്തു പ്രതികരിച്ചാലും അത് കോടതി അലക്ഷ്യമാകും.

പ്രധാനമന്ത്രിക്ക് നിവേദനം നൽകുകയും മുഴുവൻ രാഷ്ട്രീയ കക്ഷികളും പ്രശ്നത്തിൽ ഇടപെടുകയും ചെയ്ത പശ്ചാത്തലത്തിൽ ഗവർണറുടെ നീക്കം ഈ കാര്യത്തിൽ നിർണായകമാകുമെന്ന് തീർച്ചയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top