‘ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; ബിജെപി ശ്രമിക്കുന്നത് വൈവിധ്യങ്ങൾ ഇല്ലാതാക്കാൻ’ : അമിത് ഷായ്ക്ക് മറുപടിയുമായി സീതാരാം യെച്ചൂരി

ഹിന്ദി എല്ലാ സംസ്ഥാനങ്ങളിലും വേണമെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി  സിപിഐഎം  ജനറൽ സെക്രട്ടറി സീതാരാം യെച്ചൂരി. ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണെന്നും ബിജെപി ശ്രമിക്കുന്നത് വൈവിധ്യങ്ങൾ ഇല്ലാതാക്കാനാണെന്നും യെച്ചൂരി പറഞ്ഞു. ബിജെപി ഫെഡറൽ തത്വങ്ങളെ അട്ടിമറിക്കുന്നുവെന്നും യെച്ചൂരി ആരോപിച്ചു.

ഇന്ന് ഹിന്ദി ദിനത്തോടനുബന്ധിച്ചാണ് ഹിന്ദി ഭാഷ എല്ലാ സംസ്ഥാനങ്ങളിലും വേണമെന്ന പ്രസ്താവന അമിത് ഷാ നടത്തുന്നത്. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. രാജ്യത്ത് വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷക്കേ അതിന് സാധിക്കുവെന്നും മാതൃഭാഷയോടൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് കൂടി വർധിപ്പിക്കണമെന്നും അമിത് ഷാ പറഞ്ഞു.

Read Also : ‘മാതൃഭാഷയോടൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വർധിപ്പിക്കണം’; ഒരു രാജ്യം ഒരു ഭാഷ മുദ്രാവാക്യമുയർത്തി അമിത് ഷാ

‘നിരവധി ഭാഷകളുള്ള രാജ്യമാണ് ഇന്ത്യ. എല്ലാ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. എന്നിരുന്നാലും ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അടയാളമായി ഒരു ഭാഷ വേണമെന്നുള്ളത് പ്രധാനമാണ്. ഇന്ന് ഈ രാജ്യത്തെ മുഴുവൻ ഒരുമിപ്പിക്കാൻ സാധിക്കുന്നത് ഹിന്ദി ഭാഷയ്ക്ക് മാത്രമാണ്’ അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top