ബിജെപിക്കും മന്ത്രിമാർക്കും ദിശാബോധം നഷ്ടപ്പെട്ടെന്ന് ആനന്ദ് ശർമ

സാമ്പത്തിക രംഗത്തെ പ്രതിസന്ധി മറികടക്കാനുതകുന്ന ഒരു പദ്ധതി പോലും കേന്ദ്രം പ്രഖ്യാപിക്കുന്നില്ലെന്ന് കോൺഗ്രസ്. ബിജെപിക്കും മന്ത്രിമാർക്കും ദിശാബോധം നഷ്ടപ്പെട്ടെന്നും കോൺഗ്രസ് നേതാവ് ആനന്ദ് ശർമ പ്രതികരിച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ വാർത്താസമ്മേളനം നിരാശാജനകമായിരുന്നുവെന്നും ആനന്ദ് ശർമ പറഞ്ഞു.

സമ്പദ്‌വ്യവസ്ഥയെ കരകയറ്റാൻ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ആനന്ദ് ശർമ പറഞ്ഞു. അഞ്ച് ട്രില്യൺ സമ്പദ്‌വ്യവസ്ഥ വിദൂരസ്വപ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക മാന്ദ്യം നേരിടാൻ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് നിർമല സീതാരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. കയറ്റുമതിയും അഭ്യന്തര ഉത്പാദനവും കൂട്ടാൻ നടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു. 2020ൽ പുതിയ നികുതി നിയമം കൊണ്ടുവരുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. പലിശ ഏകീകരണം കൊണ്ടുവരുമെന്നും ഇതുവഴി കയറ്റുമതി വർധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

25 ലക്ഷത്തിൽ താഴെയുള്ള നികുതി വെട്ടിപ്പിന് ശിക്ഷ ഒഴിവാക്കിയത് ഒരു പ്രധാന പ്രഖ്യാപനമായി. നാണ്യപെരുപ്പം നിയന്ത്രിതമാണെന്നും രാജ്യത്തെ പണപ്പെരുപ്പം നാല് ശതമാനത്തിൽ താഴെ നിർത്താൻ സാധിച്ചുവെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top