മരട് ഫ്‌ളാറ്റ് വിഷയം; ഒഴിയണമെന്നാവശ്യപ്പെട്ട് നഗരസഭ നൽകിയ കാലാവധി ഇന്ന് അവസാനിക്കും

മരട് ഫ്‌ളാറ്റിലെ തമാസക്കാരോട് ഒഴിയണമെന്നാവശ്യപ്പെട്ട് നഗരസഭ നൽകിയ കാലാവധി ഇന്ന് അവസാനിക്കും. ഫ്‌ളാറ്റിലെ താമസക്കാർ ഇന്ന് നഗരസഭയ്ക്ക് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കും. രാവിലെ 9 മുതൽ മണിവരെ നഗരസഭയ്ക്ക് മുന്നിൽ ധർണയും വൈകുന്നേരെ 5 മുതൽ രാത്രി 9 മണിവരെ ഫ്‌ളാറ്റിൽ റിലേ സത്യാഗ്രഹവും നടത്തും.

അതേസമയം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ ഇന്ന് ഫ്‌ലാറ്റ് സന്ദർശിക്കും. താമസക്കാരെ പിന്തുണച്ച് സിപിഐഎമ്മിന്റെ മാർച്ചും നഗരസഭയിലേക്ക് നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top