ഉസാമ ബിൻ ലാദന്റെ മകൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്

അൽ ഖ്വയ്ദ തലവൻ ഉസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഹംസ അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. അഫ്ഗാൻ-പാകിസ്ഥാൻ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഹംസ കൊല്ലപ്പെട്ടതെന്നാണ് വിവരം.

അതേസമയം, ഹംസ കൊല്ലപ്പെട്ടത് എന്നാണെന്നോ എവിടെവെച്ചാണെന്നോ റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നില്ല. രണ്ടുവർഷത്തിനിടെ അമേരിക്ക ഇടപെട്ട് നടത്തിയ ഒരു ആക്രമണത്തിൽ ഹംസ കൊല്ലപ്പെട്ടെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്. ഹംസ കൊല്ലപ്പെട്ടതായി കഴിഞ്ഞ മാസം യുഎസ് ഡിഫൻസ് സെക്രട്ടറി പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം ഡൊണാൾഡ് ട്രംപ് ഇതുവരെ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിരുന്നില്ല.

അൽ ഖ്വയിദയുടെ ഭാവി തലവനായി കരുതപ്പെടുന്ന വ്യക്തിയായിരുന്നു ഹംസ. അഫ്ഗാൻ, പാകിസ്ഥാൻ മേഖലയിൽ വിവിധ തീവ്രവാദ ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചിരുന്നത് ഹംസയായിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More