Advertisement

‘കുടുക്ക്’ ഗാനം കോപ്പിയടിയല്ല’; ആരോപണങ്ങൾ തള്ളി ഷാൻ റഹ്മാൻ

September 15, 2019
Google News 4 minutes Read

ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലെ കുടുക്കുപൊട്ടിയ കുപ്പായം എന്ന് തുടങ്ങുന്ന ഗാനം കോപ്പിയടിയാണെന്ന ആരോപണങ്ങൾ തള്ളി സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. ഇത്തരത്തിലുള്ള ആരോപണങ്ങൾ ഈ ഇൻഡസ്ട്രിയുടെ ഭാഗമാണെന്നും എല്ലാവർക്കും അറിയാവുന്ന ഒരു പാട്ട് എടുക്കാനുള്ള വിഡ്ഡിത്തരം തങ്ങൾക്കില്ലെന്നും ഷാൻ പറഞ്ഞു. കുടുക്ക് ഗാനം ഹിറ്റായതിന് പിന്നാലെയാണ് കോപ്പിയടി ആരോപണം ഉയർന്നത്.

സിനിമയിൽ കുടുക്ക് ഗാനമല്ല ഉപയോഗിക്കാൻ തീരുമാനിച്ചിരുന്നതെന്നും സുരേഷ് ഗോപി ചിത്രമായ ചുക്കാനിലെ ഹിറ്റ് ഗാനം ‘മലരമ്പൻ തഴുകുന്ന’ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു ആദ്യം തീരുമാനിച്ച് ചിത്രീകരണം നടത്തിയതെന്നും ഷാൻ റഹ്മാൻ പറഞ്ഞു. പക്ഷെ സിനിമ റിലീസിന് അടുക്കുന്ന സമയത്താണ് ഉപയോഗിച്ച ഗാനത്തിന്റെ കോപ്പി റൈറ്റ് സ്വന്തമാക്കിയില്ലായെന്ന് മനസ്സിലാക്കുന്നതും അവസാന നിമിഷം ഗാനം മാറ്റുന്നതും. നേരത്തെ ചിത്രീകരിച്ച രംഗങ്ങളിൽ സുരേഷ് ഗോപിയുടെ പ്രസിദ്ധമായ ചുവട് കാണാനാവുന്നതും പെട്ടെന്നുള്ള ആ മാറ്റം കാരണമാണെന്നും ഷാൻ റഹ്മാൻ പറഞ്ഞു. ‘ദി ഹിന്ദു’ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഷാൻ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

1964ൽ പുറത്തിറങ്ങിയ ‘ആദ്യകിരണങ്ങൾ’ എന്ന ചിത്രത്തിലെ, കെ രാഘവൻമാഷ് സംഗീത സംവിധാനം ചെയ്ത് എ പി കോമള ആലപിച്ച ‘കിഴക്കുദിക്കിലെ’ എന്ന ഗാനത്തോട് കുടുക്ക് ഗാനത്തിന് സാമ്യമുണ്ടെന്നായിരുന്നു പ്രധാന ആരോപണം. ഇതിലെ വരികളാണ് സാമ്യതയായി പലരും സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാട്ടിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here