Advertisement

ഗാനഗന്ധർവനിലും ബിഗിലിലും പരസ്യത്തിന് ഹോർഡിങ്ങുകൾ ഉപയോഗിക്കില്ലെന്ന് മമ്മൂട്ടിയും വിജയ്‌യും

September 15, 2019
Google News 4 minutes Read

ചിത്രങ്ങളുടെ പരസ്യ പ്രചരണത്തിന്റെ ഭാഗമായി മമ്മൂട്ടി നായകനാകുന്ന ഗാനഗന്ധർവനിലും വിജയ് ചിത്രമായ ബിഗിലും വലിയ ഹോർഡിങ്ങുകൾ ഉപയോഗിക്കില്ലെന്ന് മമ്മൂട്ടിയും വിജയ്‌യും. തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസം അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹത്തിനു സ്ഥാപിച്ച ഫ്ളെക്സ് ബോർഡ് പൊട്ടിവീണു യുവതി മരിച്ചതിനെ തുടർന്നാണ് നടപടി.

അപകടം സംബന്ധിച്ച വാർത്ത അറിഞ്ഞതോടെ മമ്മൂട്ടിയും ഗാനഗന്ധർവ്വന്റെ സംവിധായകനായ രമേഷ് പിഷാരടിയും നിർമ്മാതാവ് അന്റോ പി ജോസഫും ഫ്‌ളെക്‌സ് ഹോർഡിങുകൾ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. അതേ സമയം ചിത്രത്തിന്റെ പരസ്യത്തിന് പോസ്റ്ററുകൾ മാത്രമേ ഉപയോഗിക്കാവു എന്നും രമേഷ് പിഷാരടി പറഞ്ഞു.

 

അതേ സമയം, വിജയ് ചിത്രമായ ബിഗിലിലും വലിയ ഹോർഡിങ്ങുകളും ബാനറുകളും സ്ഥാപിക്കരുതെന്നും തമിഴ് നടൻ വിജയും ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂട്ടർ യാത്രികയായ യുവതിയുടെ ദേഹത്തേക്കു ഫ്ളക്സ് വീഴുന്നതിന്റെയും വാട്ടർ ടാങ്കർ ഇടിച്ചു തെറിപ്പിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ തമിഴ്‌നാട് സർക്കാർ രൂക്ഷ വിമർശനം ഉന്നയിക്കുകയും ഭരണകക്ഷി നേതാവായ ജയഗോപാലിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. എന്നാൽ, ബാനറുകളും ഫ്ളക്സുകളും ഉപയോഗിക്കുന്ന പരിപാടിയിൽ ഇനി പങ്കെടുക്കില്ലെന്നും ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ ട്വീറ്റ് ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here