ഗുജറാത്തിൽ പാതിരാത്രി നഗരത്തിൽ വിലസി സിംഹക്കൂട്ടം; വീഡിയോ

പാതിരാത്രിയില്‍ നഗരമധ്യത്തിലിറങ്ങിയ സിംഹക്കൂട്ടത്തെ കണ്ട് അമ്പരന്നിരിക്കുകയാണ് ഗുജറാത്തിലെ ജുനഗഡ് ജില്ലയിലുള്ള ജനങ്ങള്‍. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് സിംഹങ്ങള്‍ കൂട്ടമായി കാടിറങ്ങിയത്. ഗുജറാത്തിലെ വഡോദരയില്‍ മഴ വെള്ളത്തില്‍ ചീങ്കണ്ണി ഒഴുകിയെത്തിയിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. അതിനു പിന്നാലെയാണ് മഴയെ തുടര്‍ന്ന് സിംഹങ്ങള്‍ കാടിറങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഏഴ് സിംഹങ്ങളുള്ള വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗുജറാത്തിലെ ഒരു തെരുവിലാണ് സംഭവം. നടു റോഡില്‍ എത്തിയ സിംഹങ്ങള്‍ ഗര്‍ജ്ജിക്കുന്നതും വീഡിയോയില്‍ കാണാം.

ഗിര്‍നാര്‍ മലനിരകളുടെ താഴ്‌വരയിലാണ് ഈ പട്ടണം. ഗിര്‍ വനമേഖലയില്‍ നിന്നിറങ്ങിയതാകാം ഇവയെന്നാണ് നിഗമനം.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top