വിവാഹ സത്ക്കാരത്തിനെത്തിയ മകന്‍ മുതിര്‍ന്നവര്‍ക്കുള്ള ഭക്ഷണം കഴിച്ചു; കുട്ടിയുടെ അമ്മയ്ക്ക് ബില്‍ നല്‍കി വധുവിന്റെ അച്ഛന്‍

വിവാഹ സത്ക്കാരത്തിനെത്തിയ 16കാരൻ അനുവദിച്ചതിലും കൂടുതൽ ഭക്ഷണം കഴിച്ചു. കുട്ടിയുടെ അമ്മയ്ക്ക് ബിൽ നൽകി വധുവിന്റെ അച്ഛൻ. സംഭവം ഇംഗ്ലണ്ടിലാണ്. സത്ക്കാരച്ചടങ്ങിനെത്തിയ കുടുംബത്തോട് ഇങ്ങനെ പെരമാറിയത് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ്.

ബില്ല് കൈപ്പറ്റിയ 16കാന്റെ അമ്മ തന്നെയാണ് ഇക്കാര്യം റെഡിറ്റിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹ സത്ക്കാരച്ചടങ്ങിൽ മുതിർന്നവർക്കും കുട്ടികൾക്കുമായി പ്രത്യേകം ഭക്ഷണങ്ങളാണ് ക്രമീകരിച്ചിരുന്നത്. ഇത് അറിയാത്ത യുവതി 16വയസ്സുള്ള തന്റെ മകന് മുതിർന്നവർക്കുള്ള ഭക്ഷണമാണ് വാങ്ങിയത്.

ഭക്ഷണം കഴിച്ച് വീട്ടിൽ എത്തിയ ശേഷമാണ് യുവതിയുടെ ഫോണിലേക്ക് സന്ദേശം ലഭിച്ചത്. കുട്ടികൾക്ക് കിഡ്‌സ് മീൽ ആണ് ഏർപ്പെടുത്തിയതെന്നും  നിങ്ങളുടെ മകൻ കഴിച്ച ഭക്ഷണത്തിന് ക്യാറ്ററിങ് സർവീസ് പണം ഈടാക്കിയെന്നും ഇത് നിങ്ങൾ തന്നെ നൽകണമെന്നുമാണ് സന്ദേശത്തിലുള്ളത്.  അതേ സമയം,  ആറ് വയസുള്ള കുട്ടിയുടെ അളവിലുള്ള ഭക്ഷണം 16 വയസുള്ള തന്റെ മകൻ എങ്ങനെ കഴിക്കും എന്നാണ് യുവതി ചോദിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top