ഗതാഗത നിയമലംഘനം നടത്തിയതിന് ട്രക്ക് ഉടമയ്ക്ക് ആറര ലക്ഷം പിഴ; പണമടച്ചത് പഴയ നിയമം അനുസരിച്ച്

ഗതാഗത നിയമ ലംഘനത്തിന് ട്രക്ക് ഉടമയ്ക്ക് ആറര ലക്ഷം രൂപ പിഴ. ഒഡിഷയിലെ സംബാല്‍പുരിലാണ് സംഭവം.

പുതിയ ഗാതഗത നിയമം നടപ്പാക്കുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും ആശയക്കുഴപ്പത്തില്‍ തുടരുന്നതിനിടയിലാണ് ഭീമന്‍ പിഴയുടെ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഒഡിഷയിലെ ഈ പിഴ ശിക്ഷ പക്ഷേ, പുതിയ മോട്ടോര്‍വാഹന നിയമത്തിന്റെ അടിസ്ഥാനത്തിലല്ല.

കഴിഞ്ഞ മാസം പത്തിനാണ് ഏഴു ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് സംബാല്‍പുരില്‍ ട്രക്ക് ഉടമയ്ക്കു പിഴ വിധിച്ചത്. പുതിയ നിയമം നിലവില്‍ വന്നത് ഈ മാസം ഒന്നിനാണ്.

നാഗാലന്‍ഡ് രജിസ്‌ട്രേഷനുള്ള എന്‍എല്‍-08 ഡി 7079 ട്രക്കിന്റെ ഉടമയ്ക്കാണ് ഭീമന്‍ പിഴ ഒടുക്കേണ്ടിവന്നത്. അഞ്ചു വര്‍ഷത്തെ റോഡ് നികുതി അടയ്ക്കാത്തതിന് 6,40,500 രൂപയാണ് ഒടുക്കേണ്ടി വന്നത്. രേഖകള്‍ ഇല്ലാതിരിക്കല്‍, ഇന്‍ഷുറന്‍സ് ഇല്ലാതിരിക്കല്‍, വായു-ശബ്ദ മലിനീകരണം, ചരക്കു വണ്ടിയില്‍ ആളുകളെ കയറ്റല്‍, പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്കാണ് ശേഷിച്ച തുക.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More