ടിപ്പര്‍ലോറി ഡ്രൈവറോട് ക്ഷോഭിക്കുന്ന പികെ ശശി എംഎല്‍എയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു

ടിപ്പർലോറി ഡ്രൈവറോട് ക്ഷോഭിയ്ക്കുന്ന പികെ ശശി എംഎൽഎയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വീഡിയോ വൈറലായതോടെ തെറ്റ് പറ്റിയതിന് എംഎൽഎ തന്നെ ഉപദേശിച്ചതാണെന്ന നിലപാടുമായി ടിപ്പർ ലോറി ഡ്രൈവർ രംഗത്തെത്തി.

ഷൊർണൂർ എംഎൽഎ പികെ ശശി ടിപ്പർ തടഞ്ഞു നിർത്തി ഡ്രൈവറോട്, അടിച്ചു കണ്ണ് പൊട്ടിയ്ക്കും എന്ന് പറഞ്ഞ് ക്ഷോഭിയ്ക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. അതേ സമയം, ഡ്രൈവറുടെ അമിതവേഗത അപകടം വരുത്തിവെക്കുമായിരുന്നെന്നും ഇത് ചോദ്യം ചെയ്യുകയാണ് താൻ ചെയ്തതെന്നുമാണ് പി കെ ശശിയുടെ വിശദീകരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top