കെസിഎ സുവർണജൂബിലി ഭവന ദാനം പദ്ധതി ശിലാസ്ഥാപന കർമ്മം നടന്നു

കെസിഎ സുവർണജൂബിലി ഭവന ദാനം പദ്ധതി ശിലാസ്ഥാപനം നടത്തികേരള കാത്തോലിക്ക അസോസിയേഷൻ. കെസിഎ ചാരിറ്റി ഹെഡ് ഫ്രാൻസിസ് കൈതാരത്ത് പദ്ധതിക്ക് തറക്കല്ലിട്ട് ഉദ്ഘാടനം നിർവഹിച്ചു. വാതക്കാട് ഇടവക വികാരി ഫാദർ ജോഷി ചിറക്കൽ ശിലാസ്ഥാപന പ്രാർത്ഥനകൾ നടത്തി.

സുവർണ ജൂബിലിയോടനുബന്ധിച്ച് പ്രഖ്യാപിച്ച ‘നിർധന കുടുംബത്തിന് ഒരു ഭവനം’ എന്ന പദ്ധതിയുടെ ഭാഗമായി നടന്ന ചടങ്ങിൽ, ശ്രീ. സേവി മാത്തുണ്ണി,ജനറൽ സെക്രട്ടറി ശ്രീ. വർഗീസ് ജോസഫ്എന്നിവർ പങ്കെടുത്തു.  തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വർഗീസ്വൈസ് പ്രസിഡന്റ് ശ്രീമതി സിൽവി, മെമ്പർമാരായ ജയ്‌സൺ, പൗലോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top