മിൽമ പാൽ വില വർധന സെപ്തംബർ 19 മുതൽ

മിൽമ പാൽ വില വർധന സെപ്തംബർ 19 മുതൽ നിലവിൽ വരും. നാല് രൂപയാണ് പാലിന് വർധിപ്പിക്കുന്നത്. ഗുണനിലവാരമുള്ള ശുദ്ധമായ പാൽ ലഭ്യമാക്കുമെന്ന് മിൽമ പറഞ്ഞു.

വർധിപ്പിക്കുന്ന നാല് രൂപയിൽ 3 രൂപ 35 പൈസ ക്ഷീര കർഷകർക്കാണ് ലഭിക്കുക. ഇതിൽ 16 പൈസ ക്ഷീര സഹകരണ സംഘങ്ങൾക്കാണ്. മൂന്ന് പൈസ ക്ഷീര കർഷക ക്ഷേമ നിധിയിലേക്കാണ്.

പാലിന് ലിറ്ററിന് അഞ്ച് മുതൽ ഏഴ് രൂപവരെ വർധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ ആവശ്യം. പ്രളയത്തിലുണ്ടായ നാശങ്ങളും കാലിത്തീറ്റയുടെ വിലവർധനയും കണക്കിലെടുക്കണമെന്നും മിൽമ ആവശ്യപ്പെട്ടു. എന്നാൽ നാല് രൂപ വർധിപ്പിച്ചാൽ മതിയെന്നായിരുന്നു സർക്കാരിന്റെ നിലപാട്.

2017ലാണ് സംസ്ഥാനത്ത് ഏറ്റവുമൊടുവിലായി മിൽമ പാൽവില കൂട്ടിയത്. നാല് രൂപയാണ് അന്ന് ലിറ്ററിന് വർധിപ്പിച്ചത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More