മരടിലെ ഫ്‌ളാറ്റ് ഉടമകൾക്ക് വീണ്ടും നോട്ടീസ്

മരടിലെ ഫ്‌ളാറ്റ് ഉടമകൾക്ക് വീണ്ടും നോട്ടീസ്. ഫഌറ്റ് ഒഴിയണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. അതിനിടെ മരട് നഗരസഭാ സെക്രട്ടറിയെ ഫ്‌ളാറ്റുകളിലെ താമസക്കാർ തടഞ്ഞു.

നാളെ മൂന്ന് മണിക്കുള്ളിൽ താത്കാലിക പുനരധിവാസം ആവശ്യമുള്ളവർ അറിയിക്കണമെന്ന് നഗരസഭ അറിയിച്ചു. അപേക്ഷ നൽകാത്ത പക്ഷം പുനരധിവാസം ആവശ്യമില്ലെന്ന് കണക്കാക്കി തുടർനടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇനി ഇക്കാര്യത്തിൽ അറിയിപ്പ് ഉണ്ടാകില്ലെന്നും നഗരസഭയുടെ നോട്ടീസിൽ പറയുന്നു. ഫ്‌ളാറ്റുകളിൽ നിന്ന് താമസക്കാർ ഒഴിയണമെന്ന് കാണിച്ച് നഗരസഭ നൽകിയ നോട്ടീസിന്റെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top