പഴയത്ത് സുമേഷ് നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തിയായി പഴയത്ത് മന സുമേഷ് നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു. ക്ഷേത്രം ഓതിക്കൻ കുടുംബാംഗമായ സുമേഷ് നമ്പൂതിരി മൂന്നാം തവണയാണ് ഗുരുവായൂരിൽ മേൽശാന്തിയാകുന്നത്. നേരത്തെ 2012 ഏപ്രിലിലും 2016 ഒക്ടോബറിലും മേൽശാന്തിയായിരുന്നു. നേരത്തെ രണ്ടു തവണ ഗുരുവായൂർ മേൽശാന്തിയായിരുന്ന പഴയത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മകനാണ് സുമേഷ്.

Read Also; ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനും ക്ഷേത്ര പാരമ്പര്യ പരിചാരക സമിതിയും തമ്മിലുള്ള തര്‍ക്കം മുറുകുന്നു

ഒക്ടോബർ 1 മുതൽ ആറുമാസമാണ് മേൽശാന്തിയുടെ കാലാവധി. മേൽശാന്തി സ്ഥാനത്തേക്ക് ഇത്തവണ 59 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ നിന്നും 50 പേർ കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടി. ഈ അമ്പതു പേരിൽ നിന്നാണ് നറുക്കെടുപ്പിലൂടെ സുമേഷ് നമ്പൂതിരി മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്. ക്ഷേത്രത്തിൽ തിങ്കളാഴ്ച ഉച്ചപൂജ കഴിഞ്ഞാണ് മേൽശാന്തി നറുക്കെടുപ്പ് നടന്നത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top