ആധുനിക സ്മാർട്ട് വീൽ ചെയർ സൗകര്യമൊരുക്കി അബുദാബി വിമാനത്താവളം

ആധുനിക സ്മാർട്ട് വീൽ ചെയർ സൗകര്യമൊരുക്കി അബുദാബി വിമാനത്താവളം. പുതിയ മിഡ് ഫീൽഡ് ടെർമിനലിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായാണ് സ്മാർട്ട് വീൽ ചെയർ സംവിധാനം അബുദാബി അന്തരാഷ്ട്ര വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത്.

ഗൾഫ് മേഖലയിൽ ആദ്യമായി സ്മാർട്ട് വീൽ ചെയർ സംവിധാനം ഏർപ്പെടുത്തുന്നത് അബുദാബി അന്തരാഷ്ട്ര വിമാനത്താവളത്തിലാണ് .ഇത്തിഹാദ് എയർ വെയ്‌സും അബുദാബി അന്തരാഷ്ട്ര വിമാനത്താവള അധികൃതരും ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പുതിയ മിഡ് ഫീൽഡ് ടെർമിനലിന്റെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് ഈ പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്.ശാരീരിക വൈകല്യമുള്ളവർക്ക് മറ്റുള്ളവരുടെ സഹായം കൂടാതെ വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കുന്നതിന് സ്മാർട്ട് വീൽ ചെയർ സംവിധാനം ഉപകരിക്കും.

Read Also : കുറഞ്ഞ നിരക്കിലുള്ള സർവീസുമായി സൗദിയിലെ ഫ്‌ളൈനാസ് കോഴിക്കോട്ടേക്ക് പറക്കുന്നു

സുരക്ഷാ പരിശോധന ,എമിഗ്രേഷൻ,ബാഗേജ് ക്ലിയറൻസ് ,തുടങ്ങിയവയെല്ലാം പരസഹായം കൂടാതെ പൂർത്തിയാക്കി യാത്രക്കായി വിമാനത്തിൽ കയറുന്നതിനും യാത്രകഴിഞ്ഞു തിരിച്ചെത്തുമ്പോഴും സ്മാർട്ട് വീൽ ചെയർ സംവിധാനം ഏറെ സഹായകരമാകും.ഇതോടൊപ്പം വീൽചെയറിൽ തന്നെ തയാറാക്കിയിരിക്കുന്ന ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ബോഡിങ് സമയം അറിയുന്നതിനും സാധിക്കും, സ്മാർട്ട് വീൽ ചെയറിൽ യാത്ര ചെയ്യുമ്പോൾ മുന്നിൽ മാർഗ തടസ്സങ്ങൾ ഉണ്ടെങ്കിൽ ഓട്ടോമാറ്റിക് ബ്രേക്കിംഗ് സിസ്റ്റവും അതിനുള്ള സെൻസറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൃത്യമായ പരീക്ഷണങ്ങൾ പൂർത്തിയായാൽ ഒക്ടോബർ മാസത്തോടെ ഔദ്യോഗികമായി സ്മാർട്ട് വീൽ ചെയർ ആവശ്യമുള്ളവർക്ക് നൽകിത്തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top