കിഫ്ബിയിലും കിയാലിലും സിഎജിയുടെ ഓഡിറ്റ് ഒഴിവാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് രമേശ് ചെന്നിത്തല

കിഫ്ബിയിലും കിയാലിലും സിഎജിയുടെ ഓഡിറ്റ് വേണ്ടെന്ന സര്‍ക്കാര്‍ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടപാടുകള്‍ ദുരൂഹമെന്നും രണ്ടിനെയും കറവപ്പശുക്കളാക്കാനാണ് നീക്കണമെന്നുമാണ് ആരോപണം.

അതേസമയം, ഇടപാടുകള്‍ സുതാര്യമല്ലെന്ന വാദം പ്രയോജനകരമായ പദ്ധതികളെ തകര്‍ക്കാന്നെന്ന് ധനമന്ത്രി തോമസ് ഐസക്കിന്റെ മറുപടി. പ്രതിപക്ഷ നേതാവ് അനാവശ്യമായി ചെളി വാരിയെറിയുന്നുവെന്നും തോമസ് ഐസക് പറഞ്ഞു.

കിഫ്ബി, കിയാല്‍ പദ്ധതികളിലെ
ദുരൂഹ ഇടപാടുകള്‍ മൂലമാണ് സര്‍ക്കാര്‍ ഓഡിറ്റിങ് ഭയക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാത്രമല്ല, ഈ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. രണ്ടിനെയും കറവപ്പശുക്കളാക്കാനാണ് നീക്കമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് മസാലബോണ്ടുമായി വന്നവര്‍ പാലാ തെരഞ്ഞെടുപ്പില്‍ സിഎഎജിയുടെ വക്കാലത്തുമായി വരുന്നുവെന്നാണ് ധനമന്ത്രി തോമസ് ഐസകിന്റെ പരിഹാസം. കിഫ്ബിയുടെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് നടത്തേണ്ടത് ആരെന്ന് നിയമസഭ നിയമം പാസാക്കിയിട്ടുണ്ട്. ഇതില്‍ നിയമ ഭേദഗതി ആവശ്യപ്പെടാതെ ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് ചെളി വാരി എറിയുകയാണെന്നും തോമസ് ഐസക് പറഞ്ഞു.

സിഎജിക്ക് സര്‍ക്കാര്‍ മറുപടി കൊടുത്തില്ലെന്ന വാദം തെറ്റാണെന്ന് ധനമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും പ്രയോജനം ചെയ്യേണ്ട പദ്ധതി തകര്‍ക്കാനാണ് ശ്രമം. പാലാരിവട്ടം പോലെ പഞ്ചവടി പാല പദ്ധതികള്‍ അനുവദിക്കില്ല. കിഫ്ബി നടത്തുന്ന ഓഡിറ്റും സിഎജിക്ക് പരിശോധിക്കാമെന്നും തോമസ് ഐസക് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top