കുവൈത്തിൽ അടുത്ത പത്ത് വർഷത്തേക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്ന് പഠന റിപ്പോർട്ട്

കുവൈറ്റിൽ അടുത്ത പത്ത് വർഷകത്തിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്ന് പഠന റിപ്പോർട്ട്. ബെയ്ത് ഡോട്ട് കോം യൂഗോവുമായി സഹകരിച്ചു നടത്തിയ പഠനറിപ്പോട്ടിൽ ആണ് ഈ പരാമർശം ഉള്ളത്.

മിഡിൽ ഈസ്റ്റിലെ പ്രമുഖ കരിയർ സൈറ്റായ ബെയ്റ്റ് ഡോട്ട് കോമും, ഓൺലൈൻ മാർക്കറ്റ് റിസേർച്ച് രംഗത്തെ പ്രമുഖരായ യൂഗോവും സഹകരിച്ച് നടത്തിയ തൊഴിൽ രംഗത്തെ ഭാവിയെ കുറിച്ചുള്ള പഠന റിപ്പോർട്ടിൽ കുവൈറ്റ് തൊഴിൽ മേഘലയെ സംബന്ധിച്ച് വരുന്ന 10 വർഷങ്ങളിൽ ശോഭനമായ ഭാവിയാണ് കാണുന്നതെന്ന് വ്യക്തമാക്കുന്നു.

കുവൈറ്റിൽ നിന്നും അഭിപ്രായം രേഖപെടുതിയത്തിൽ 90 ശതമാനം പേരും തൊഴിൽ മേഖലയിൽ ശുഭ പ്രതീക്ഷയാണ് പങ്കുവെച്ചത് . ടൈം മാനേജ്മന്റ് , ടീം വർക്ക് ,കമ്മ്യൂണിക്കേഷൻ , ടെക്‌നികൽ സ്‌കിൽ എന്നി കാര്യങ്ങൾക്കാണ് കുവൈറ്റിലെ കമ്പനികൾ പ്രാമുഖ്യം കൊടുക്കുന്നത് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More