ജോസ് ടോം പിജെ ജോസഫിനെ സന്ദർശിച്ചു; പ്രചാരണത്തിനിറങ്ങുമെന്ന് ജോസഫ്

പാ​ലാ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് ടോം ​പു​ലി​ക്കു​ന്നേ​ൽ കേ​ര​ള ​കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​ജെ.​ജോ​സ​ഫി​നെ സ​ന്ദ​ർ​ശി​ച്ചു. ജോ​സ​ഫി​ന്‍റെ തൊ​ടു​പു​ഴ​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

പ​ല​ത​വ​ണ ക​ണ്ടി​രു​ന്നെ​ങ്കി​ലും വീ​ട്ടി​ലെ​ത്തി നേ​രി​ട്ട് ക​ണ്ട് അ​നു​ഗ്ര​ഹം തേ​ടാ​നാ​ണ് എ​ത്തി​യ​തെ​ന്ന് ജോ​സ് ടോം ​പ​റ​ഞ്ഞു. സ്ഥാ​നാ​ർ​ഥി, ത​ന്നെ വീ​ട്ടി​ൽ വ​ന്നു ക​ണ്ട​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ജോ​സ് ടോ​മി​നാ​യി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​മെ​ന്നും ജോ​സ​ഫും വ്യ​ക്ത​മാ​ക്കി.

പാ​ലാ​യി​ലെ പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കാ​ൻ‌ മൂ​ന്ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ​യാ​ണ് ജോ​സ് ടോം ​ജോ​സ​ഫി​നെ കാ​ണാ​നെ​ത്തി​യ​ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top