കൊച്ചി മെട്രോ യാത്രക്കാർക്ക് വ്യാഴാഴ്ച്ച മുതൽ ടിക്കറ്റ് നിരക്കിൽ ഇളവ്

കൊച്ചി മെട്രോ യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വ്യാഴാഴ്ച്ച മുതൽ ഇളവ്. ഇരുപത് ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 30 വരെയാണ് ടിക്കറ്റ് നിരക്കുകളിൽ ഇളവ് നൽകിയിരിക്കുന്നത്. 50% ഇളവ് നൽകിയ ഓഫർ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് മെട്രോ പുതിയ ഓഫർ പ്രഖ്യാപിച്ചത്.

കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണം റെക്കോർഡിട്ടിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച്ച
മെട്രോയിൽ യാത്ര ചെയ്തവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. കൊച്ചി മെട്രോ സർവീസ് തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ഒരു ദിവസത്തെ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്. തൈക്കൂടത്തേക്കുള്ള യാത്ര തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴാണ് മെട്രോ പുതിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്.

സെപ്തംബർ 3നായിരുന്നു കൊച്ചി മെട്രോയുടെ മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള പുതിയ പാതയുടെ ഉദ്ഘാടനം. 5.65 കിലോമീറ്റർ ദൈർഘ്യമുള്ള മഹാരാജാസ്തൈക്കൂടം റൂട്ടിൽ അഞ്ച് സ്‌റ്റേഷനുകളാണുള്ളത്. എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം എന്നിവയാണ് സ്‌റ്റേഷനുകൾ.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More