ആലപ്പുഴയിൽ 12 ലക്ഷം രൂപയുടെ ഹാൻസ് പാക്കറ്റുകൾ പിടികൂടി

ചങ്ങനാശ്ശേരിയിൽ നിന്ന് ആലപ്പുഴയിലേക്ക് കാറിൽ കടത്തുകയായിരുന്ന 12 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി. നർക്കോട്ടിക് സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.

എ.സി റോഡിൽ കിടങ്ങറയിൽ വച്ചാണ്‌ വാഹന പരിശോധനയ്ക്കിടെ പുകയില ഉത്പന്നങ്ങളുമായെത്തിയ കാർ പിടികൂടിയത്. 15 ചാക്കുകളിലായി 26,000 പാക്കറ്റ് ഹാൻസാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ചങ്ങനാശേരി കോട്ടമുറി സ്വദേശി അലക്‌സ് സെബാസ്റ്റ്യനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top