കോഴിക്കോട് പതങ്കയത്ത് ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി കാടപ്പടി സ്വദേശി ആഷിഖ് അബ്ദുൾ അസീസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായി എട്ട് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്.

തിരുവോണ ദിവസം സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയപ്പോഴാണ് ആഷിഖിനെ ഒഴുക്കിൽപെട്ട് കാണാതായത്. തുടർന്ന് വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ ആഷിഖ് ഒഴുക്കിൽപെടുന്നതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ വ്യാച വീഡിയോ പ്രചരിച്ചിരുന്നു. ഇതിനെതിരെ ആഷിഖിന്റെ കുടുംബം രംഗത്തെത്തുകയും ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top