മുത്തൂറ്റ്: മന്ത്രിയുമായുള്ള ചർച്ച പരാജയം; സിഐടിയു സമരം തുടരും

മുത്തൂറ്റ് ഫിനാൻസിലെ സിഐടിയു സമരം തീർക്കാർ ചെയർമാനുമായി തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ നടത്തിയ ചർച്ച പരാജയം. ആദ്യം മുതൽ സർക്കാർ ഇടപെട്ടെങ്കിലും മാനേജ്‌മെന്റ് അനുകൂല നിലപാട് സ്വീകരിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ സമരം തുടരാനാണ് സിഐടിയുവിന്റെ തീരുമാനം.

സമരം തുടർന്നാൽ കൂടുതൽ ശാഖകൾ പൂട്ടേണ്ടിവരുമെന്ന നിലപാടാണ് മാനേജ്‌മെന്റിനുള്ളത്. 43 ശാഖകൾ പൂട്ടാൻ നടപടി തുടങ്ങി. സമരം തുടരുന്ന ശാഖകൾ പൂട്ടി വാടകനഷ്ടം കുറയ്ക്കുകയാണ് മാനേജ്‌മെന്റിന്റെ മുന്നിലുള്ള ഏകവഴി. ശമ്പള വർധന നിലവിൽ പ്രായോഗികമല്ലെന്നും മാനേജ്‌മെന്റ് പറയുന്നു. കേരളത്തിൽ മാത്രമാണ് പ്രശ്‌നമെന്നും തുടർ ചർച്ചയ്ക്ക്  തയാറാണെന്നും മാനേജ്‌മെന്റ് വൃത്തങ്ങൾ അറിയിച്ചു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More