നിർമാണത്തിലിരിക്കുന്ന വീടിന്റെ സൺ ഷെയ്ഡ് തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

നിർമാണത്തിലിരിക്കുന്ന വീടിന്റെ സൺ ഷെയ്ഡ് തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു. ബത്തേരി അമ്പലവയലിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഷോ വാൾ തകർന്നതാണ് അപകട കാരണം.

പുൽപ്പള്ളി പാമ്പ്ര സ്വദേശികളായ ഞാറക്കോടൻ മുഹമ്മദിന്റെ മകൻ അഷ്റഫ് (29), വെട്ടിക്കാട്ട് പറമ്പ് വീട്ടിൽ വേലായുധന്റെ മകൻ അനൂപ് (30) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ പാമ്പ്ര തകിടിയിൽ എൽദോസ് വർഗ്ഗീസ് (26),കെട്ടിട ഉടമ ഫാദർ.ബേസിൽ വട്ടപ്പറമ്പിൽ (30) എന്നിവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പച്ചു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top