അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥരെ ജനങ്ങൾക്ക് വെടിവെക്കാമെന്ന് ഫിലിപ്പിൻസ് പ്രസിഡന്റ്

അഴിമതി കാണിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെ ജനങ്ങൾക്ക് വെടിവെക്കാമെന്ന് ഫിലിപ്പിൻസ് പ്രസിഡൻ്റ് റോഡ്രിഗോ ഡുറ്റേര്‍ട്ടെ. സേഅനങ്ങൾക്ക് കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെ ജനങ്ങൾക്ക് തന്നെ തല്ലാമെന്നും അദ്ദേഹം പറഞ്ഞു. വടക്കന്‍ മനിലയില്‍ കഴിഞ്ഞ ദിവസം നടന്ന പരിപാടിക്കിടെയാണ് പ്രസിഡൻ്റ് വിവാദ പ്രസ്താവനകൾ നടത്തിയത്.

‘അഴിമതിക്കാരെ നിങ്ങള്‍ വെടിവച്ചോളൂ പക്ഷേ അവരെ കൊല്ലരുത്. ഗുരുതരമായ മുറിവുകള്‍ അവര്‍ക്ക് സംഭവിച്ചാലും നിങ്ങളെ ഞാന്‍ സംരക്ഷിക്കാം’- പ്രസിഡൻ്റ് ജനങ്ങളോട് പറഞ്ഞു. അത്തരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തതുകൊണ്ട് നിങ്ങള്‍ ജയിലില്‍ പോവില്ലെന്നും പ്രസിഡന്‍റ് ഉറപ്പ് നല്‍കി.

സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് നിങ്ങള്‍ക്ക് എന്തെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഏതെങ്കിലും അധികാരികള്‍ കൈക്കൂലി ആവശ്യപ്പെട്ടാല്‍ അവരുടെ കരണത്ത് അടിക്കണം. നിങ്ങളുടെ കൈവശം ആയുധമുണ്ടെങ്കില്‍ അതുപയോഗിച്ച് അവരെ ഉപദ്രവിക്കാനും മടിക്കരുത്. വെടി വയ്ക്കുകയാണെങ്കില്‍ അത് കാലില്‍ വയ്ക്കുക. അത് ആളപായം ഉണ്ടാക്കില്ലെന്നും റോഡ്രിഗോ ഡുറ്റേര്‍ട്ട പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top