Advertisement

അവസാനഘട്ട വോട്ടുറപ്പിക്കാൻ മുതിർന്ന നേതാക്കൾ ഇന്ന് പാലായിലേക്ക്

September 18, 2019
Google News 0 minutes Read

അവസാനഘട്ട വോട്ടുറപ്പിക്കാൻ മുതിർന്ന നേതാക്കൾ ഇന്ന് പാലായിലേക്ക്. ഇതോടെ പാലായിലെ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതൽ ഊർജ്ജിതമാകും. ഇടതു മുന്നണിക്കായി മുഖ്യമന്ത്രിയും യുഡിഎഫിനായി എകെ ആന്റണിയും പ്രചാരണത്തിനെത്തും. പിജെ ജോസഫും ഇന്ന് ആന്റണിക്കൊപ്പം വേദി പങ്കിടും. വി മുരളീധർ റാവു നാളെ പാലായിലെത്തും.

പരമാവധി വോട്ടുകൾ ഉറപ്പാക്കി തെരഞ്ഞെടുപ്പിനെ നേരിടാനാണ് എൽഡിഎഫ് നീക്കം. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തിറങ്ങും. മൂന്നു ദിവസങ്ങളിലും മൂന്നു യോഗങ്ങളിൽ വീതം മുഖ്യമന്ത്രി സംസാരിക്കും. പത്ത് മണിക്ക് മേലുകാവിലാണ് ആദ്യ പരിപാടി. വൈകിട്ട് 4ന് കൊല്ലപ്പള്ളിയിലും അഞ്ചിന് കരൂരുമാണ് മറ്റ് പൊതുയോഗങ്ങൾ. യുഡിഎഫിനായി എകെ ആന്റണി പങ്കെടുക്കുന്ന പൊതുയോഗത്തില് പിജെ ജോസഫും വേദി പങ്കിടും. കുരിശുപള്ളി കലവയിൽ വൈകിട്ട് നാലിന് നടക്കുന്ന യോഗത്തിൽ ജോസ് കെ മാണിയും എത്തും.

ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ ,പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമെത്തും. ഭരണങ്ങാനം, എലിക്കുളം മീനച്ചിൽ പഞ്ചായത്തുകളിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ വാഹന പര്യടനം. തലനാട്, മൂന്നിലവ് പഞ്ചായത്തുകളിൽ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പ്രചാരണം തുടരും. കടനാട് മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകളിലാണ് എൻഡിഎ സഥാനാർത്ഥി എൻ ഹരിയുടെ പര്യടനം. പ്രചരണത്തിനായി ദേശീയ നേതാവ് വി മുരളീധർ റാവു ഇന്ന് പാലായിലെത്തും. സുനിൽ ദിയോദാർ, കെ സുരേന്ദ്രൻ, എ.എൻ രാധാകൃഷ്ണൻ, പി.കെ കൃഷ്ണദാസ് തുടങ്ങിയവരും മണ്ഡലത്തിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here