സ്റ്റേഡിയത്തിൽ മുറി; അവിടെയിരുന്ന് മത്സരം കാണാം; ‘എ റൂം വിത് എ വ്യൂ’ ഓഫറുമായി ഖത്തർ: വീഡിയോ

ഖത്തർ ആതിഥേയത്വം വഹിക്കുന്ന 2022 ഫുട്ബോൾ ലോകകപ്പിലേക്കുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. സ്റ്റേഡിയം നിർമ്മാണമൊക്കെ ഏതാണ്ട് അവസാനിച്ചു കൊണ്ടിരിക്കുകയാണ്. ഇതുവരെ നടത്തപ്പെട്ടതിൽ വെച്ച് ഏറ്റവും മികച്ച ലോകകപ്പാവണം ഇതെന്ന വാശിയോടെ നിരവധി സൗകര്യങ്ങളാണ് ഖത്തർ ഒരുക്കുന്നത്. അതിൽ പെട്ട ശ്രദ്ധേയമായ ഒന്നാണ് ‘എ റൂം വിത് എ വ്യൂ’.

സ്റ്റേഡിയങ്ങളുടെ ഉള്ളിൽ തന്നെ എല്ലാ സൗകര്യങ്ങളുമുള്ള വലിയ ഒരു ഹോട്ടൽ മുറിയിലിരുന്ന് തന്നെ മത്സരങ്ങൾ കാണാനുമുള്ള സൗകര്യമാണിത്. ലക്ഷ്വറി മുറിയാണ് ലഭിക്കുക. സകല സൗകര്യങ്ങളോടും കൂടിയ ഈ മുറികൾ സ്റ്റേഡിയത്തിൻ്റെ ബാൽക്കണിയോട് ചേർന്നാണ് പണികഴിപ്പിച്ചിരിക്കുന്നത്. ലോകകപ്പ് സ്റ്റേഡിയങ്ങളിൽ പെട്ട അൽ ബെയ്ത് സ്റ്റേഡിയത്തിലെ മുറി പരിചയപ്പെടുത്തുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

മരുഭൂമിയിലെ ടെൻ്റുകളുടെ ആകൃതിയിൽ പണികഴിപ്പിച്ചിരിക്കുന്ന ഈ സ്റ്റേഡിയം വരും ആഴ്ചകളിൽ നിർമ്മാണം പൂർത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. 60000 പേർക്ക് ഇരിക്കാൻ പറ്റുന്ന സ്റ്റേഡിയമാണിത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More