ഇന്ത്യൻ ദേശീയ ഗാനം വായിച്ച് അമേരിക്കൻ സൈന്യം; വീഡിയോ വൈറൽ

ഇന്ത്യൻ ദേശീയഗാനം വായിച്ച് അമേരിക്കൻ സൈന്യത്തിൻ്റെ ബാൻഡ്. ബുധനാഴ്ച നടന്ന ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസത്തിനിടയിലാണ് അമേരിക്കന്‍ സൈനിക ബാന്‍ഡ് ജനഗണമന വായിച്ചത്. ഇതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇന്ത്യയും അമേരിക്കയും ചേര്‍ന്നുള്ള സംയുക്ത സൈനിക അഭ്യാസമായ ‘യുദ്ധഭ്യാസ്’ വെള്ളിയാഴ്ച്ചയാണ് വാഷിങ്ടണില്‍ ആരംഭിച്ചത്. ആറ് ദിവസത്തെ അഭ്യാസ പ്രകടനങ്ങള്‍ ഇന്നലെ സമാപിച്ചപ്പോഴായിരുന്നു അമേരിക്കന്‍ സൈനികര്‍ ഇന്ത്യന്‍ ദേശീയ ഗാനമായ ജനഗണമന വായിച്ചത്. ഇരു രാജ്യങ്ങളും സംയുക്തമായി നടത്തുന്ന 15ആമത് സൈനികാഭ്യാസമാണ്.

ഇന്ത്യയിൽ ജനിച്ച അമേരിക്കൻ സൈനികൻ രൺബീർ കൗറും സംഘത്തോടൊപ്പം ഉണ്ടായിരുന്നു എന്നത് മറ്റൊരു പ്രത്യേകതയായി. ഇന്ത്യയിലാണ് ജനിച്ചതെങ്കിലും രൺബീറും കുടുംബവും 1993ൽ അമേരിക്കയിലേക്ക് കുടിയേറി. 2003ലാണ് രൺബീർ അമേരിക്കൻ സൈന്യത്തിൽ ചേരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top