അസമോവ ഗ്യാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ

ഘാന ഇതിഹാസം അസമോവ ഗ്യാൻ ഐഎസ്എൽ ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിലെന്നു റിപ്പോർട്ട്. ഘാനയുടെ ടോപ്പ് സ്കോററായ ഗ്യാൻ ഐഎസ്എല്ലിലേക്കെത്തുന്നത് ഇന്ത്യൻ ഫുട്ബോളിനു തന്നെ ഉണർവുണ്ടാക്കും. ക്ലബ് ഔദ്യോഗികമായി ഈ വിവരം പുറത്തു വിട്ടിട്ടില്ല.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സീരി എ എന്നിവിടങ്ങളിൽ കളിച്ച പരിചയസമ്പത്തുമായിട്ടാണ് ഗ്യാന്‍ ഇന്ത്യയിലെത്തുക. യൂറോപ്യൻ ഫുട്ബോളിൽ ഇത്രയധികം അനുഭവസമ്പത്തുള്ള താരം വരുന്ന ഐഎസ്എൽ സീസണിൽ ഗ്യാലറികളെ തീ പിടിപ്പിക്കുമെന്നുറപ്പ്. ഘാനയ്ക്ക് വേണ്ടി ലോകകപ്പുകളിൽ അടക്കം ഗ്യാൻ കളിച്ചിട്ടുണ്ട്. കഴിഞ്ഞ മെയില്‍ താരം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച താരം തുർക്കിഷ് ക്ലബായ കയ്സെരിസ്പ്പോറിലാണ് കളിച്ചു കൊണ്ടിരുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ ക്ലബ് വിട്ട താരം ഫ്രീ ഏജൻ്റിലാണ് നോർത്ത് ഈസ്റ്റിലെത്തിയത്.

പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറിയ ബാര്‍തൊലൊമ്യൂ ഓഗ്ബെച്ചെക്ക് പകരമാണ് ഗ്യാന്‍ എത്തുക. കഴിഞ്ഞ സീസണില്‍ 12 ഗോളുമായി നോര്‍ത്ത് ഈസ്റ്റിന്റെ ടോപ് സ്‌കോററായിരുന്നു ഓഗ്ബച്ചെ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top