പാലാരിവട്ടം പാലം അഴിമതി; കേസിൽ മുഹമ്മദ് ഹനീഷിന്റെ പങ്ക് അന്വേഷിക്കണമെന്ന് ടിഒ സൂരജ്

പാലാരിവട്ടം പാലം അഴിമതി കേസിൽ മുഹമ്മദ് ഹനീഷിന്റെ പങ്ക് അന്വേഷിക്കണമെന്ന് മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ്. തന്നെ കേസിൽ പെടുത്തിയതെന്ന് ടിഒ സൂരജ് പറഞ്ഞു. ആർബിഡിസികെ എംഡിയാണ് ശുപാർശ ചെയ്തത്.

കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് ടിഒ സൂരജ്. പലിശ വാങ്ങാതെ വായ്പ അനുവദിക്കാൻ മന്ത്രി ഫയലിൽ എഴുതി. ഇതിന് രേഖാമൂലം തെളിവുണ്ടെന്നും ടിഒ സൂരജ് പറയുന്നു.

Read Also : പാലാരിവട്ടം അഴിമതി : മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന് പങ്കെന്ന് ടിഒ സൂരജ്

അതേസമയം, പാലാരിവട്ടം പാലം അഴിമതി കേസിൽ നാല് പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. ഒക്ടോബർ മൂന്ന് വരെയാണ് റിമാൻഡ് നീട്ടിയിരിക്കുന്നത്.

രണ്ട് ദിവസം മുമ്പാണ് പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനും പങ്കുണ്ടെന്ന് ടിഒ സൂരജ് വെളിപ്പെടുത്തുന്നത്. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജിയിലായിരുന്നു ആരോപണം. കരാറുകാരന് മുൻകൂർ പണം നൽകാൻ ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞാണെന്നും പലിശ ഈടാക്കാതെ പണം നൽകാനായിരുന്നു ഉത്തരവെന്നും ടിഒ സൂരജ് പറഞ്ഞു. 8.25 കോടി രൂപ കരാറുകാരന് നൽകാനായിരുന്നു ഉത്തരവെന്നും ടിഒ സൂരജ് പറയുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More