Advertisement

പാലാരിവട്ടം പാലം അഴിമതി കേസ് : എഫ്‌ഐആർ റദ്ദാക്കണമെന്ന ടി.ഒ സൂരജിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

July 7, 2021
Google News 1 minute Read

പാലാരിവട്ടം പാലം അഴിമതി കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന ടി.ഒ സൂരജിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ പ്രതിയാക്കിയതും അറസ്റ്റ് ചെയ്തതും അഴിമതി നിരോധന നിയമത്തിലെ ചട്ടങ്ങൾ പാലിക്കാതെ ആണെന്നാണ് സൂരജിന്റെ വാദം.

അറസ്റ്റിന് മുൻപ് അഴിമതി നിരോധന നിയമ പ്രകാരം സർക്കാരിന്റെ അനുമതി വാങ്ങിയില്ലെന്ന് ഹർജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ എഫ്‌ഐആറും തുടർനടപടികളും റദ്ദാക്കണമെന്നാണ് ആവശ്യം. സൂരജിന്റെ ഹർജിയിൽ സംസ്ഥാന സർക്കാർ ഇന്ന് കോടതിയിൽ നിലപാട് വ്യക്തമാക്കും.

സൂരജിന് വരവിൽ കവിഞ്ഞ സമ്പാദ്യം ഉണ്ടെന്നാണ് കണ്ടെത്തൽ. 2004-2014 കാലയളവിലെ സമ്പാദ്യം അന്വേഷണ സംഘം പരിശോദിച്ചു. വരവിനേക്കാൾ 314 സതമാനം അനധികൃത സമ്പാദ്യം ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. 11 കോടിയുടെ അനധികൃത സമ്പാദ്യം സൂരജിന്റെ പേരിലുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

Story Highlights: TO Sooraj

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here