ഗാന്ധിജിയുടെ ‘ഹെയ് റാം’ ഒരു വിഭാഗത്തെയും ഭയപ്പെടുത്തിയിരുന്നില്ല; വൈറലായി സ്‌കൂൾ വിദ്യാർത്ഥിയുടെ പ്രസംഗം

ഗാന്ധിയൻ ചിന്തകളെ കുറിച്ച് സ്‌കൂൾ വിദ്യാർത്ഥി നടത്തിയ പ്രസംഗം ഇന്ത്യയുടെ ഹൃദയം കീഴടക്കുന്നു. ഹിന്ദുത്വ അജണ്ഡ അടിച്ചേൽപ്പിക്കുന്ന നേതാക്കൾ വാഴുന്ന സമകാലിക ഇന്ത്യയെ ലക്ഷ്യംവച്ചായിരുന്നു പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ ആയുഷ് ഛതുർവേദിയുടെ പ്രസംഗം. ഉത്തർപ്രദേശിലെ വാരണാസിയിലെ സെൻട്രൽ ഹിന്ദു ബോയ്‌സ് സ്‌കൂളിലെ വിദ്യാർത്ഥിയാണ് ആയുഷ്.

‘ഞാൻ പറയുന്നു ഗാന്ധിജിയെക്കാൾ വലിയ ഹിന്ദു ഉണ്ടായിരുന്നില്ല. എന്നിട്ടും ഗാന്ധിയുടെ ‘ഹെയ് റാം’ ഒരിക്കലും ഒരു വിഭാഗത്തെയും ഭയപ്പെടുത്തിയില്ല, കാരണം ഗാന്ധിജി മതേതരത്വത്തിന്റെ ചിഹ്നമായിരുന്നു’. – ആയുഷ് പറയുന്നു.

Read Also : ഒരു വർഷം മുൻപ് ചെയ്ത പരസ്യം ഹിന്ദുക്കളെ അപമാനിക്കുന്നുവെന്ന് ആരോപണം; റെഡ് ലേബൽ ചായപ്പൊടിക്കെതിരെ ബോയ്കോട്ട് ക്യാമ്പയിൻ

സോഷ്യൽ മീഡിയ ലോകത്തെ അടക്കിവാഴുന്ന ഇക്കാലത്ത് അഹിംസയെ ഭീരുത്വമായാണ് കണക്കാക്കുന്നതെന്നും കണ്ണിന് പകരം കണ്ണെന്ന നിലപാട് എടുത്താൽ ലോകം അന്ധമാകുമെന്ന ഗാന്ധി വചനവും ആയുഷ് പ്രസംഗത്തിൽ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top