Advertisement

എലത്തൂരിൽ ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ

September 23, 2019
Google News 1 minute Read

കോഴിക്കോട് എലത്തൂരിൽ ഓട്ടോ ഡ്രൈവർ രാജേഷ് തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. സിപിഎം അനുഭാവികളായ റിഷാജ്, മുഹമ്മദ് നാസിക് എന്നിവരാണ് പിടിയിലായത്. ഇതോടെ അറസ്റ്റിൽ ആയവരുടെ എണ്ണം ആറായി. എലത്തൂർ ഏരോത്ത് താഴത്ത് മുരളി, സിഐടിയു നേതാവ് ഖദാസി, ഒറ്റക്കണ്ടത്തിൽ ശ്രീലേഷ്, കളങ്കോളി താഴം ഷൈജു എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

Read more:തൊഴിലാളികളുടെ മർദനത്തിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ തൊഴിലാളി മരിച്ചു

കഴിഞ്ഞ പതിനഞ്ചാം തീയതിയായിരുന്നു അനധികൃതമായി ഓട്ടോ ഓടിക്കുന്നുവെന്ന് ആരോപിച്ച് പ്രതികൾ രാജേഷിനെ മർദിച്ചത്. മർദനത്തിൽ മനം നൊന്ത് പെട്രോൾ ഓഴിച്ച് തീകൊളുത്തിയ രാജേഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയോടെയാണ് മരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here