എലത്തൂരിൽ ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവം; സിപിഎമ്മിനു പങ്കില്ലെന്ന് ലോക്കൽ സെക്രട്ടറി

കോഴിക്കോട് എലത്തൂരിൽ ഓട്ടോ ഡ്രൈവർ രാജേഷ് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഐഎമ്മിനു പങ്കില്ലെന്ന് സിപിഎം ലോക്കൽ സെക്രട്ടറി കെ രതീഷ്. ഓട്ടോസ്റ്റാൻഡുമായി ബന്ധപ്പെട്ട ചില പ്രാദേശികമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, പ്രശ്‌നം ഒത്തുതീർപ്പിലെത്തിക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ബിജെപി പ്രശ്‌നം രാഷ്ട്രീയവത്ക്കരിക്കാൻ ശ്രമിക്കുകയാണെന്നും സിപിഎം ആരോപിച്ചു.
എലത്തൂരിൽ രാജേഷ് ഓട്ടോ ഓടിക്കുന്നത് സിഐടിയു അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികൾ എതിർത്തിരുന്നു. ഇതിനെ തുടർന്നുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. ബിജെപി പ്രവർത്തകാനായ രാജേഷ് സിഐടിയു തൊഴിലാളികളുടെ മർദനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. രാജേഷിനെ മർദിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് സിപിഎം നേതാക്കളെ കസ്റ്റഡിയിൽ എടുത്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here