ബഹ്‌റൈനിലെ നോർക്ക ഹെൽപ്പ് ഡസ്‌ക്ക് ഓഫീസ് സന്ദർശിച്ച് മുൻ മന്ത്രി കെസി ജോസഫ്

ബഹ്‌റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക ഹെൽപ്പ് ഡസ്‌ക്ക് ഓഫീസ്, മുൻ മന്ത്രി കെസി ജോസഫ് സന്ദർശിച്ചു.

2013 ൽ കേരളത്തിന് പുറത്ത്  നിന്ന് ആദ്യമായി നോർക്കയുടെ ഹെൽപ് ഡസ്‌ക്ക് ഓഫീസ് ഉദ്ഘാടനം ചെയ്തത് കെസി ജോസഫ് ആയിരുന്നു എന്നത് സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള ചടങ്ങിൽ
എടുത്ത് പറഞ്ഞു. ജനറൽ സെക്രെട്ടറി എംപി രഘു, വൈസ് പ്രെസിഡന്റ് പിഎൻ മോഹൻ രാജ്, സോമൻ ബേബി, രാജു കല്ലുംപുറം, ചാരിറ്റി നോർക്ക കമ്മിറ്റി ജനറൽ കൺവീനർ കെടി സലിം, നോർക്ക ഹെൽപ് ഡസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളി, ഹെൽപ് ഡസ്‌ക്ക് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top