കാലാവസ്ഥാ ഉച്ചകോടിയിൽ വികാരഭരിതയായി ഗ്രേറ്റ തുൻബർഗ്

കാലാവസ്ഥാ പ്രതിസന്ധിക്കും ആഗോളതാപനത്തിനുമെതിരെ യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ വികാരഭരിതയായി ഗ്രേറ്റ തുൻബർഗ്. ആഗോളതാപനത്തിനിടയാക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനത്തെ നിയന്ത്രിക്കുന്നതിൻ ലോകനേതാക്കൾ പരാജയപ്പെട്ടെന്ന് 16 വയസ്സുകാരിയായ ഗ്രേറ്റ തുൻബർഗ് വിമർശിച്ചു.

നിങ്ങളുടെ പൊളളവാക്കുകൾക്കൊണ്ട് എന്റെ സ്വപ്നങ്ങളും ബാല്യവും കവർന്നു. രോഷാകുലയായാണ് ലോകനേതാക്കളോട് ഗ്രേറ്റ തുൻബർഗ് പ്രതികരിച്ച്. മാത്രമല്ല, ഒരു തലമുറയെയാകെ വഞ്ചിക്കപ്പെട്ടെന്നും ഗ്രേറ്റ് തുൻബർഗ് വിമർശിച്ചു. മുഴുവൻ ആവാസ വ്യവസ്ഥയും തകർത്തെറിഞ്ഞ് പണത്തെക്കുറിച്ചും സാമ്പത്തിക വളർച്ചയെ കുറിച്ചുള്ള
കെട്ടുകഥകൾ പറയാൻ എങ്ങനെ ധൈര്യംവരുന്നു?’ എന്ന് ഗ്രേറ്റ ഉന്നയിച്ചു.

മറുപടി പറയാനാകാതെ ലോക നേതാക്കൾ നിശബ്ദരായി. കാലാവസ്ഥാ പ്രതിസന്ധിക്കെതിരായി നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന യുവാക്കളുടെ പ്രക്ഷോഭത്തിന്റെ ആഗോള മുഖമാണ് ഗ്രേറ്റ തുൻബർഗ്. ലോകമെമ്പാടും നടക്കുന്ന കാലാവസ്ഥാ സമരത്തിൽ 139 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top