കാലാവസ്ഥ പ്രതിസന്ധിയില്ലെന്ന് ഗ്രേറ്റ തുൻബെർഗ് പറഞ്ഞോ? പ്രചരിക്കുന്ന വിഡിയോയ്ക്ക് പിന്നിൽ [24 Fact Check]

സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗിനെതിരെ വ്യാജപ്രചാരണം. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ശക്തമായ നിലപാടിൽ നിന്ന് ഗ്രേറ്റ തുൻബെർഗ് പിൻവാങ്ങിയെന്നാണ് പ്രചാരണം.
ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ കാലാവസ്ഥ നയത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് എന്ത് ഉപദേശമാണ് നൽകാനുള്ളതെന്ന അവതാരകന്റെ ചോദ്യത്തിന് ഗ്രേറ്റ നൽകിയ മറുപടിയാണ് വ്യാപകമായി പ്രചരിച്ചത്. കാലാവസ്ഥ പ്രതിസന്ധിയില്ലെന്ന് ഗ്രേറ്റ പറഞ്ഞതായും പ്രചരിച്ചു.
എന്നാൽ സത്യം മറ്റൊന്നാണ്. അഭിമുഖത്തിൽ അവതാരകന്റെ ചോദ്യത്തിന് ഗ്രേറ്റ നൽകിയ മറുപടി വളച്ചൊടിക്കുകയായിരുന്നു. ഭൂരിപക്ഷം ആളുകളും കാലാവസ്ഥ വ്യതിയാനമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും അങ്ങനെയുള്ളപ്പോൾ നേതാക്കളുടെ ഇടപെടൽ ഉണ്ടാകുമെന്ന് എങ്ങനെ പ്രതീക്ഷിക്കാമെന്നുമാണ് ഗ്രേറ്റ പറഞ്ഞത്. ഇതാണ് തെറ്റായ തലക്കെട്ടിൽ വ്യാപകമായി പ്രചരിച്ചത്.
Story Highlights: Greta Thunberg, climate change
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here