വിദേശ സൈനിക ശക്തികൾ ഗൾഫ് മേഖലയിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലതെന്ന് ഹസൻ റൂഹാനി

വിദേശ സൈനിക ശക്തികൾ ഗൾഫ് മേഖലയിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലതെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി. ദുരിതവും വേദനയും മാത്രമാണ് വിദേശ സൈനിക ശക്തികൾ മേഖലക്ക് നൽകിയിട്ടുള്ളതെന്നും റൂഹാനി പറഞ്ഞു. സൗദി അറേബ്യയിലേക്ക് അമേരിക്ക കൂടുതൽ സൈന്യത്തെ അയച്ചതിന് പിന്നാലെയാണ് റൂഹാനിയുടെ പ്രതികരണം.

വിദേശ സൈനിക ശക്തികളുടെ സാന്നിധ്യം മേഖലയിലെ ജനങ്ങൾക്ക് പ്രശ്‌നങ്ങളും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുമെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി പറഞ്ഞു. അമേരിക്കയുടെ പുതിയ സൈനിക വിന്യാസത്തെ ദുരന്തം എന്നാണ് റൂഹാനി വിശേഷിപ്പിച്ചത്. വിദേശ സൈനിക ശക്തികൾ മേഖലയിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലതെന്ന മുന്നറിയിപ്പും റൂഹാനി നൽകി. വിദേശ സൈന്യങ്ങൾക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ ഗൾഫ് മേഖലയെ ആയുധ മത്സരത്തിനുള്ള ഇടമാക്കരുത്. മേഖലയുടെയും അവിടുത്തെ രാജ്യങ്ങളുടേയും സുരക്ഷിതത്വമാണ് കാരണമായി പറയുന്നതെങ്കിൽ, അതിന് ആദ്യം ചെയ്യേണ്ടത് പ്രസ്തുത സൈന്യങ്ങളിൽ നിന്ന് ജനങ്ങൾ നേരിടുന്ന ഭീഷണി ഇല്ലാതാക്കി അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തലാണെന്നും റൂഹാനി പറഞ്ഞു.

ഗൾഫ് മേഖലയിലെ സുരക്ഷക്കായി ഐക്യരാഷ്ട്രസഭയിൽ പുതിയ സമാധാന പദ്ധതി അവതരിപ്പിക്കാൻ ഇറാൻ ഒരുങ്ങുകയാണെന്നും റൂഹാനി വ്യക്തമാക്കി. സൗദി അറേബ്യയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കാനുള്ള അമേരിക്കയുടെ നീക്കത്തിന് മറുപടിയായാണ് റൂഹാനി നിലപാട് വ്യക്തമാക്കിയത്. സൗദിയിലുണ്ടായ ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്ക സൈന്യത്തെ വിന്യസിക്കുന്നത

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top