ഹൗഡി മോദി പരിപാടിക്കിടെ വീൽചെയറിലിരുന്ന് ഇന്ത്യൻ ദേശീയ ഗാനം ആലപിച്ച യുവാവിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ

ഹൗഡി മോദി പരിപാടിക്കിടെ വീൽചെയറിലിരുന്ന് ഇന്ത്യൻ ദേശീയ ഗാനം ആലപിച്ച സ്പർശ് ഷായെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ. ശാരീരിക വൈകല്യങ്ങളെ മറന്ന് നരേന്ദ്രമോദിയെ കാണാനെത്തിയ സ്പർശ് ഷാ, മോദിയെ കാണുക എന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നുവെന്ന് പറഞ്ഞു.

അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് കവിയും മോട്ടിവേഷണൽ സ്പീക്കറുമാണ് സ്പാർഷ് ഷാ എന്ന താമസിക്കുന്നത്. അമേരിക്കയിലെ എൻആർജി സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹൗഡി മോദി പരിപാടിക്കിടെ വീൽ ചെയറിലരുന്ന് ദേശീയ ഗാനം ആലപിച്ച് സ്പർശ് ഷാ പരിപാടിയുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായിരുന്നു. ജന്മനാ തന്നെ എല്ലുകൾ പൊട്ടുന്ന അസുഖമുള്ള സ്പർശ് ഷാ. മോദിയ കാണാൻ കിട്ടിയ അവസരം തന്നെ സബന്ധിച്ചടത്തോളം വലിയ കാര്യമാണെന്ന് പറയുന്നു.

മുൻപ് പ്രധാനമന്ത്രി അമേരിക്കയിൽ എത്തിയപ്പോൾ അദ്ദേഹത്തെ ടിവിയിലൂടെ മാത്രമേ കാണാൻ കഴിഞ്ഞിരുന്നുവുള്ളു എന്ന് സ്പർശ് ഷാ പറഞ്ഞു. നോട്ട് അഫ്രൈഡ് എന്ന പാട്ടിലൂടെ പന്ത്രണ്ടാം വയസിൽ സ്പർശ് ഷാ സാമൂഹികമാധ്യമങ്ങളിലൂടെ പ്രസദ്ധനാണ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More