കൊച്ചിയിലെ അഗതി മന്ദിരത്തിൽ അന്തേവാസികളെ മർദിച്ച സംഭവം- സൂപ്രണ്ട് അൻവർ ഹുസൈന് സസ്‌പെൻഷൻ :24 ഇംപാക്ട്

കൊച്ചി പളളുരുത്തി അഗതി മന്ദിരത്തിലെ അന്തേവാസികളെ മർദിച്ച സംഭവത്തിൽ സൂപ്രണ്ട് അൻവർ ഹുസൈന് സസ്‌പെൻഷൻ. അൻവർ ഹുസൈന് സ്റ്റേഷൻ ജാമ്യം നൽകാനുള്ള പോലീസ് നീക്കം പൊതു പ്രവർത്തകർ ഇടപെട്ട് തടഞ്ഞു. അൻവർ ഹുസൈനെതിരെ വനിതാ കമ്മീഷനും സ്വമേധയാ
കേസെടുത്തു.
കൊച്ചി കോർപറേഷന് കീഴിലെ പളളുരുത്തി അഗതി മന്ദിരത്തിൽ അന്തേവാസികളായ അമ്മയേയും മകളേയും മർദ്ദിച്ച സംഭവത്തിൽ സൂപ്രണ്ട് അൻവർ ഹുസൈനെ കളക്ടറുടെ നിർദേശ പ്രകാരമാണ് സസ്‌പെൽഡ് ചെയ്തത്.അൻവർ ഹുസൈൻ സ്ത്രീകളെ മർദ്ദിച്ചെന്ന് വ്യക്തമായതോടെയാണ് സസ്‌പെൻഷൻ. എന്നാൽ അഗതി മന്ദിരത്തിൽ സംഭവം അന്വേഷിക്കാൻ എത്തിയ കോർപ്പറേഷൻ സെക്രട്ടറി സൂപ്രണ്ടിനെ ന്യായീകരിക്കാൻ ശ്രമം നടത്തി. ഇത് പ്രദേശത്തെ പൊതുപ്രവർത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കി.
ഇതിനിടെ അൻവർ ഹുസൈന് സ്റ്റേഷൻ ജാമ്യം നൽകാനും പൊലീസ് ശ്രമം നടത്തി. ഒടുവിൽ പാർട്ടി പ്രവർത്തകർ ഇടപെട്ടതോടെ പൊലീസ് ജാമ്യമില്ല വകുപ്പ് ചുമത്തി.അൻവർ ഹുസൈനെതിരെ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. 24 ആണ് സൂപ്രണ്ട് അന്തേവാസികളെ മർദ്ദിക്കുന്ന ദൃശ്യം പുറത്ത് വിട്ടത്.
അന്തേവാസികളായ കാർത്ത്യായനിയമ്മയേയും രാധാമണിയേയും സൂപ്രണ്ട് അൻവർ ഹുസൈൻ മർദിച്ചതായാണ് കേസ്. ഇവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും അൻവർ ഹുസൈൻ 5000 രൂപ പിൻവലിച്ചത് ചോദ്യം ചെയ്തതിനായിരുന്നു സൂപ്രണ്ടിന്റെ പരാക്രമം.
കൊച്ചി കോർപ്പറേഷന് കീഴിലെ പളളൂരുത്തി അഗതി മന്ദിരത്തിൽ അന്തേവാസികളായ രാധാമണിയുടേയും, അമ്മ കാർത്ത്യായനിയുടേയും പേരിൽ ധനലക്ഷമി ബാങ്കിൽ 2, 25000 രൂപ നിക്ഷേപമുണ്ട്. എന്നാൽ എടിഎം കാർഡ് സൂപ്രണ്ട് അൻവർ ഹുസൈനാണ് കൈവശം വച്ചിരിക്കുന്നത്. ഈ അക്കൗണ്ടിൽ നിന്നും 5000 രൂപ അൻവർ ഹുസൈൻ പിൻവലിച്ചിരുന്നു. ഇക്കാര്യം ചോദ്യം ചെയ്തതിനാണ് അമ്മയേയും മകളേയും അൻവർ ഹുസൈൻ മർദിച്ചത്.മാത്രമല്ല, രാധാമണിയെ 2 മാസം അൻവർ ഹുസൈന്റെ തിരുവനന്തപുരത്തെ വീട്ടിൽ കൊണ്ട് പോയി ജോലി ചെയിച്ചതായും ആരോപണമുണ്ട്. മർദന ദൃശ്യങ്ങൾ അഗതിമന്ദിരത്തിലെ മറ്റ് ജീവനക്കാർ പൊതുപ്രവർത്തകർക്ക് കൈമാറുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here