പാലാരിവട്ടം മേൽപ്പാലം അഴിമതി; ടിഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്യും

പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ ടിഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്യും. മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ വെളിപ്പെടുത്തലിലാണ് ചോദ്യം ചെയ്യൽ.
ജയിലിൽ ചോദ്യം ചെയ്യാൻ വിജിലൻസ് അനുമതി തേടിയിട്ടുണ്ട്.

ഇതിനായി അന്വേഷണ ഉദ്യോഗസ്ഥർ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. സൂരജിന്റെ ജാമ്യാപേക്ഷയെ ഹൈക്കോടതിയിൽ എതിർക്കും.
ജയിലിൽ ചോദ്യം ചെയ്യാൻ അനുമതി തേടിയ കാര്യം ഉദ്യോഗസ്ഥർ കോടതിയെ അറിയിക്കും.

ടി ഒ സൂരജിനെതിരെ ശക്തമായ തെളിവുണ്ടെന്ന് വിജിലൻസ് പറഞ്ഞു.
പദവി ദുരുപയോഗം ചെയ്ത് സൂരജ് പണം സമ്പാദിച്ചെന്ന് ഹൈക്കോടതിയെ അറിയിക്കും. കരാർ കമ്പനിക്ക് വേണ്ടി സൂരജ് ഗൂഢാലോചന നടത്തിയെന്ന് വിജിലൻസ് പറയുന്നു. മുൻ മന്ത്രിക്ക് എതിരായ വെളിപ്പെടുത്തലിൽ അന്വേഷണം നടക്കുകയാണെന്നും വിജിലൻസ് ഹൈക്കോടതിയെ അറിയിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top